അമ്മായമ്മയുടെ കുടിൽ വ്യവസായം

അടുപ്പിൽ കിടന്ന് കത്തി ചാരമായിത്തീരുന്ന തെങ്ങിൻ പട്ടകൾ… അത് പിന്നീട് അമ്മായമ്മക്ക് ഹൃദയം നുറുങ്ങുന്ന വേദനയായി അവശേഷിച്ചു. യശോദ കുഞ്ഞമ്മയാണ്‌ ഈ വിഷമത്തിന്‌ കാരണം. കുഞ്ഞമ്മ തെങ്ങിൻപട്ടകൾ കുളത്തിലിട്ട് കുതിർത്ത് ഓല മെടഞ്ഞ് കാശ് സമ്പാദിക്കുകയാണെന്ന സത്യം വളരെ വൈകിയാണ്‌ എന്റെ അമ്മായമ്മ മനസിലാക്കിയത്. യശോദയേക്കാൾ മൂത്ത മരുമകളായ ‘പത്മുവിനെ തോൽപിക്കാനാവില്ല മക്കളേ..’ രണ്ടും കൽപ്പിച്ച് അമ്മായമ്മ പറമ്പിലേക്കിറങ്ങി.

തെങ്ങിൻ തടത്തിൽ പട്ടകൾ കണ്ടപ്പോൾ എനിക്കൊന്നും മനസിലായില്ല, പിന്നീടുള്ള week endsൽ ഇത് പതിവായപ്പോൾ ഞാൻ ചോദിച്ചു ‘എന്തിനാ രണ്ട് തെങ്ങുകൾക്ക് മാത്രമായി പട്ട ഇട്ടിരിക്കുന്നത്, എല്ലാത്തിനും ഇട്ടൂടെ നല്ല ജൈവവളമല്ലേ?’ അമ്മ പറഞ്ഞു “ഇത് തടം മൂടാനുള്ള പച്ചിലവളമല്ല… ഓല മെടയാൻ നനക്കുന്നതാണ്‌”. അമ്മയുടെ ചെലവിനുള്ള Cash കൃത്യമായി മാസംതോറുമയക്കുന്ന മകൻ ഇതുവല്ലതുമറിയുന്നുണ്ടോ?

ഒന്നരാടം ആഴ്ചയിൽ എനിക്ക് study class എടുക്കാൻ വരുന്ന സാവിത്ര്യേച്ചി എന്നോട് പറഞ്ഞു “പണ്ടും അമ്മക്ക് ഓലമെടച്ചിലെന്നു പറഞ്ഞാൽ ഹരമാണ്‌, അടുക്കളപ്പണി ഞങ്ങളെയേൽപ്പിച്ച് അമ്മ ദിവസം മുഴുവൻ ഓല മെടയാറുണ്ട്, നീ ഇതൊന്നും അവനോട് പറയാൻ നിൽക്കേണ്ട”. ഞാനാരാ മോൾ.. അത് അന്നുതന്നെ അതുപോലെ ഏട്ടനെ അറിയിച്ചു.

പിന്നീടുള്ള ആഴ്ച്ചകളിൽ ഓലമെടച്ചിൽ യജ്ഞം കുതിച്ചുനീങ്ങി. മെടഞ്ഞു വെച്ച ഓലകൾ മടങ്ങാതെ ഒടിയാതെ ഉണക്കുവാൻ porch മുതൽ വീടിനുചുറ്റും ചാരിവെച്ച് ഏതണ്ടൊരു hi-tech കുടിലുപോലായി. വീടുപണിക്ക് പോകുന്ന സ്ത്രീകൾക്ക് ഓല ഒന്നിന്‌ 1 Rs നിരക്കിൽ ഓലമെടച്ചിൽ outsource ചെയ്തതോടെ porchൽ ആയിരുന്ന ഓലമെടച്ചിൽ പടികയറി living room കടന്ന് dining room ൽ എത്തി. അത്യാവശ്യത്തിലധികം ശരീരവ്യാസവും ഭാരവുമുള്ള അമ്മായമ്മക്ക് നിലത്തിരുന്നുള്ള ഓലമെടച്ചിൽ അസുഖകരമായപ്പോൾ dining tableൽ ഓലവെച്ച് മെടച്ചിൽ ത്വരിതപ്പെടുത്തി. പെട്ടിഓട്ടോ വന്ന് ഓലകൾ കയറ്റിപ്പോയ ദിവസം ഞാൻ സമാധനിച്ചു, എല്ലാം തീർന്നല്ലോ!. പക്ഷേ ഓല വാങ്ങാനായി നീണ്ട നിരതന്നെയുണ്ടെന്നറിഞ്ഞപ്പോൾ രാത്രി പകലാക്കി അമ്മായമ്മ ഓല മെടഞ്ഞു.

Dining tableൽ ഓല വെച്ച് വളഞ്ഞു നിന്നുകൊണ്ടുള്ള മെടച്ചിൽ കണ്ടപ്പോൽ എനിക്കുതോന്നി ഇത് ഏട്ടന്‌ പണിയാവുമെന്ന്. അധികം വൈകാതെ അതുണ്ടായി.. അമ്മയുമായുള്ള മകന്റെ പതിവ് സംഭാഷണത്തിനിടക്ക് അത് പുറത്തുവന്നു “അമ്മക്ക് ഭയങ്കര തണ്ടൽ വേദന.. ആയുർവേദ ഉഴിച്ചൽ ചികിത്സക്ക് പോവണം, മോൻ കാശയക്കണം” അതിനുള്ള കാരണമൊഴികെ മറ്റെല്ലാം വളരെ വിശദ്ദമായിത്തന്നെ അമ്മ മകനോട് വിവരിച്ചു. Censor ചെയ്തുപോയ ആ ‘സത്യം’ ഞാൻ തന്നെ വിവരിക്കേണ്ടി വന്നു.

അധികം വൈകാതെ 21 ദിവസത്തെ ഉഴിച്ചൽ നടത്തി പൂർവ്വാധികം ശക്തിപ്രാപിച്ച് അമ്മ targetമുട്ടിക്കാൻ workനിറങ്ങി…

ഏട്ടന്റെ leaveനുള്ള വരവ് അപ്രതീക്ഷിതമായിരുന്നു. വീടിന്റെ മുന്നിൽ car നിർത്തി പുറത്തിറങ്ങിയ ഏട്ടൻ വീടിന്റെ വാതിലും ജനലയും കാണാതെ നട്ടം തിരിഞ്ഞു. ഉണങ്ങാനായി ചാരിവെച്ചിരിക്കുന്ന ഓലകളെല്ലാം ചവിട്ടിത്തെറിപ്പിച്ച് ചോദിച്ചു “ആരോടുചോദിച്ചിട്ടാ ഈ കലാപരിപാടികൾ?” അതിന്‌ അമ്മ പറഞ്ഞ ഉത്തരം ഇതായിരുന്നു “നിന്റെ ഒരു പൈസക്ക് എനിക്ക് രണ്ട് പൈസയുടെ വിലയാണ്‌… നിന്റെ കടം വീട്ടാനാണ്‌ ഞാൻ ഈ കഷ്ടപ്പെടുന്നത്”.

കൊള്ളപ്പലിശക്കുകടം വാങ്ങുകയോ bank loan എടുത്ത് അടവ് മുടക്കുകയോ ചെയ്യാത്ത ഏട്ടൻ ശരിക്കും ഞെട്ടി… ഒരു കെട്ട് ഓലക്ക് Rs. 80 അങ്ങനെ അമ്മ സമ്പാദിച്ചത് maximum 800 രൂപ. അമ്മയുടെ ഉഴിച്ചലിന്‌ മാത്രമായി ചെലവാക്കിയത് Rs. 12000/- only പിന്നെ മാസംതോറുമുള്ള tests medicine n hospital visit Rs.3500/-. അമ്മ ഇങ്ങനെ സമ്പാദിക്കാൻ തുടങ്ങിയാൽ വീടിന്റെ ആധാരം Japan ബാങ്കിനു വരെ പണയം വെക്കേണ്ടിവരും, അതു തിരിച്ചു ചോദിക്കനുള്ള Japanese ‘Kanji’ (漢字) ഭാഷ അറിയാത്തതുകൊണ്ട് അമ്മയുടെ ഓല exporting business മകൻ അവസാനിപ്പിച്ചു.

8 രൂപ നാളികേരത്തിനു വിലയുള്ളപ്പോൾ whole sale കൊപ്രക്കച്ചവടക്കാരനായ ഒരു ബന്ധു അമ്മയുമായി Deal നടത്തിയിരുന്നത് നാളികേരമൊന്നിന്‌ 2 Rs. എന്ന നിലയിലായിരുന്നു. കിട്ടുന്ന നാളികേരത്തിന്റെ amountന്റെ മൂന്ന് മടങ്ങ് തുക കയറ്റക്കൂലിയായി വന്നപ്പോൾ നാളികേരം തെങ്ങിൽത്തന്നെ നിർത്തി ഉണക്കി കൊപ്രയാക്കി വീഴുന്നതിന്‌ പ്രോത്സാഹനം നൽകി. 3-4 മാസത്തിലൊരിക്കലുള്ള തെങ്ങുകയറ്റം. വെട്ടിത്തൂക്കം നാളികേരം മിനി ലോറി കയറിപ്പോകുമ്പോൾ ബാക്കി വരുന്ന ചകിരി ഒരു asset ആയി മാറി. ചകിരിയുടെ retail business സാധ്യത തെളിഞ്ഞുവന്നത് അങ്ങനെയാണ്‌.

ഒരു വെള്ളിയഴ്ച ഏട്ടന്റെ വീട്ടിലെത്തിയപ്പോൾ….. വേനൽമഴയിൽ നനഞ്ഞുവിറച്ച ചകിരിക്കൂട്ടത്തെ കണ്ടു. രാജകീയ പ്രൗഢിയിൽ വാണിരുന്ന ചകിരി.. ഇത്ര ദയനീയാവസ്ഥയിൽ ഞാൻ കാണുന്നത് ഇതാദ്യമായാണ്‌. രാത്രി ഭക്ഷണം കഴിക്കാനിരുന്നു.. അമ്മ പറഞ്ഞു “ഇന്ന് മീൻ ഒന്നും വാങ്ങിയില്ല” കഴിച്ചുകൊണ്ടിരിക്കുന്ന പാത്രത്തിൽ ഞാൻ കാണുന്നത് പിന്നെ എന്താണ്‌? എനിക്കത് മീൻകഷ്ണമായിട്ട് തോന്നുന്നതാണോ?. “ഇത് ഇന്നലെ വെച്ച അയലപ്പാരയാണ്‌” explanation പിന്നാലെ വന്നു. അപ്പൊ… അങ്ങനെയാണ്‌ കാര്യങ്ങൾ.

പിറ്റേന്ന് രാവിലെ… അമ്മായമ്മ അക്ഷമയോടെ ഉമ്മറത്ത് ഉലാത്തിക്കൊണ്ടിരുന്നു… ആർക്കായാലും അത് എന്തിനെന്ന് അറിഞ്ഞാൽക്കൊള്ളാമെന്നു തോന്നും. മീൻകാരന്റെ കൂവൽ കേട്ടതോടെ അമ്മായമ്മ പ്രസന്നവദനയായി, കിട്ടാവുന്നതിൽ ഏറ്റവും നല്ല മീൻ വാങ്ങി. അമ്മ work area ൽ ഇരുന്നു മീൻ വൃത്തിയാക്കുന്ന സമയം. പാടത്ത് കൃഷിയുണ്ടായിരുന്നകാലത്ത് കൊയ്ത്തിനും മെതിക്കും വന്നിരുന്ന VRS എടുത്തുപിരിഞ്ഞ ഒരു വയോവൃദ്ധ back doorൽ എത്തി. “ഞാൻ പറഞ്ഞ കണക്കിനാണെങ്കിൽ കൊണ്ടോക്കോ” അമ്മായമ്മ പറഞ്ഞു. ആ പറഞ്ഞ ‘കണക്ക്’ അത്രക്ക് ദഹിക്കാത്തതുകൊണ്ടാവാം ആ സ്ത്രീ അക്കങ്ങൾ ഒന്നു മയപ്പെടുത്താനായി ചോദിച്ചു “എന്താ ചേച്ച്യേ ഇന്ന് നല്ല മീനൊക്കെയാണെല്ലോ, എന്താ വിശേഷിച്ച്?” ഉത്തരം വന്നത് ഇങ്ങനെയായിരുന്നു “ഇന്ന് പെണ്മക്കൾ വരുന്നുണ്ടേ” അപ്പൊ ഞാൻ ആരായി!?

എന്തോ കാര്യമായ dealings ഉണ്ടെന്ന സംശയത്താൽ ഞാൻ അവിടെത്തന്നെ ചുറ്റിത്തിരിഞ്ഞു. വന്ന സ്ത്രീ ശബ്ദം താഴ്ത്തി വിലപേശുന്നുണ്ട്‌, ഒടുവിൽ അമ്മായമ്മ പറഞ്ഞു “25നാണെങ്കിൽ ഇന്ന് വൈകുമ്പോഴേക്ക് വന്നു കൊണ്ടുപോകണം”. കുറച്ചുസമയം കഴിഞ്ഞു… ഒരു പെട്ടിഓട്ടോ വിളിച്ച് അവരും മകനും വന്നു… അമ്മായമ്മ work area steps ഇറങ്ങി അവരുടെ അടുത്തെത്തി. അമ്മായമ്മ എണ്ണാൻ തുടങ്ങി1…2…3… ആ സ്ത്രീയും മകനും നനഞ്ഞ ചകിരി വണ്ടിയിൽ കയറ്റാൻ തുടങ്ങി.

അന്ന് Nifty & SENSEX സൂചികകൾ കുത്തനെയുയർന്ന് CLOSE ചെയ്തത് ഇങ്ങനെയായിരുന്നു ‘Kerala Coconut Husk Board gained 502.00 points, or 56.29 per cent’

Advertisements

Published by: Ja.Daz

സാഹിത്യ നിരൂപകരേ... ബുദ്ധിജീവികളേ... ദയവായി എനിക്കെതിരെ warrant പുറപ്പെടുവിക്കരുത്.. എന്നിലെ കലാകാരിക്ക് stay order തരരുത്... എനിക്ക് ആകെ അറിയാവുന്നത് മലയാളഭാഷയിലെ ചില പ്രത്യേക അക്ഷരങ്ങൾ മാത്രമാണ്‌ ‘ക്ഷ’ ‘ങ്ങ’ ‘ച്ഛ’ ‘ജ്ഞ’ പിന്നെ ‘ഋ’... ഇതൊക്കെത്തന്നെ തെറ്റുകൂടാതെ ഉച്ഛരിക്കാൻ കഴിയാറില്ല. ഈ പരിമിതിയിൽ നിന്നുകൊണ്ട് ഞാൻ കച്ച കെട്ടി..... ഇനി അങ്കമെങ്കിൽ... പൂഴിയങ്കം... . .. - Janaki Das

Categories ആക്ഷേപഹാസ്യം, humor, narmamTags, , 7 Comments

7 thoughts on “അമ്മായമ്മയുടെ കുടിൽ വ്യവസായം”

  1. ഇത്രയധികം ‘സംഗതികൾ’ ഇതിലൊളിഞ്ഞു കിടക്കുന്നുണ്ടായിരുന്നെന്ന് ഇപ്പോഴാണ്‌ എനിക്ക് പിടികിട്ടിയത്. സുഖിപ്പിക്കാതെ നേരെ ചൊവ്വെ അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദിയുണ്ട്. അനിഷ്ടം അറിയിക്കാൻ…. ഉപദേശങ്ങൾ നൽകാൻ… വിമർശനങ്ങൾ ഏറ്റുവാങ്ങാൻ…. എളിമയൊടെ ഞാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.. ഇനിയും വായിക്കുമെന്ന് വിശ്വസിക്കുന്നു. നിരൂപണങ്ങൾ ഞാൻ പ്രതീക്ഷിക്കുന്നു. 🙂

    ഈ ശ്വ രാ…..
    ഞാൻ ഇത്രക്ക് ഭയങ്കര സംഭവമായോ???
    എനിക്ക് ശ്വാസം കിട്ടുന്നില്ല…. ആരെങ്കിലും ആമ്പുലൻസ് വിളിക്കൂ…. ഓക്സിജൻ സിലിണ്ടർ എവിടെ…. ഹീലിയം ആയലും മതി…. ആ നിലവിളി ശബ്ദം ഇടൂ……

  2. എഴുതൂ ….. കഴിവുകള്‍ തെളിയിക്കാനുള്ളതാണ്, വായിക്കാന്‍ ഞങ്ങളും , ആശംസകള്‍ … നന്നാവുന്നുണ്ട് ട്ടോ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s